ന്യൂഡല്‍ഹി: നരേന്ദ്രമോദി മെയ് 30-ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 30 വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.[www.malabarflash.com]
രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
2014-ല്‍ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരാണ് അതിഥികളായെത്തിയത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാംതവണയും മികച്ചവിജയം നേടിയ എന്‍.ഡി.എ. നരേന്ദ്രമോദിയെ കഴിഞ്ഞദിവസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. 353 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ. ഇത്തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്.

No comments:
Post a Comment