ഗോണ്ട: ലോകസഭ തെരഞ്ഞെടുപ്പ് ഫലംവന്ന മേയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ട് യു.പിയിലെ മുസ്ലിം കുടുംബം. മോദിയോടുള്ള ആരാധന മൂത്താണ് പരസ്പുർ മഹ്റൗർ ഗ്രാമത്തിലെ മെനാസ് ബീഗം എന്ന യുവതി തന്റെ മകന് ആ പേരിട്ടത്.[www.malabarflash.com]
തീരുമാനം മാറ്റാൻ പലരും അവരെ പ്രേരിപ്പിച്ചെങ്കിലും അതിൽ ഉറച്ചുനിന്നതായി ഭർതൃപിതാവ് ഇദ്രീസ് പറയുന്നു.
ദുബൈയിൽ ജോലി ചെയ്യുന്ന ഭർത്താവ് മുഷ്താഖ് അഹമ്മദുമായി ഫോണിൽ സംസാരിച്ചപ്പോൾ ഇക്കാര്യത്തിൽനിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടുവെന്നും ഒടുവിൽ യുവതിയുടെ ആഗ്രഹത്തിന് ഇയാൾ വഴങ്ങുകയായിരുന്നുവെന്നും പറയുന്നു.
കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായി കുടുംബം ജില്ല മജിസ്ട്രേറ്റിനെ അഭിസംബോധന ചെയ്ത് അസിസ്റ്റൻറ് ഡെവലപ്മന്റ് ഓഫിസർ ഘനശ്യാം പാണ്ഡെക്ക് സത്യവാങ്മൂലം സമർപ്പിച്ചു.
ഇവരുടെ അപേക്ഷ ലഭിച്ചതായും ജനന-മരണ രജിസ്ട്രേഷൻ നടത്തുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് അത് അയച്ചുകൊടുത്തുവെന്നും പാണ്ഡെ പറഞ്ഞു. നിയമാനുസൃത നടപടി കൈകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
സത്യവാങ്മൂലത്തിൽ ഉടനീളം ബീഗം മോദിയെ പുകഴ്ത്തിയിട്ടുണ്ട്. പാവങ്ങൾക്ക് പാചകവാതകം സൗജന്യമാക്കിയതും ശൗചാലയങ്ങൾ നിർമിച്ചു നൽകിയതുമെല്ലാം എടുത്തുപറയുന്ന ഇവർ ഇതിനുപുറമെ, മുത്തലാഖ് അവസാനിപ്പിക്കാൻ എടുത്ത ശ്രമങ്ങളെയും അഭിനന്ദിക്കുന്നു.

No comments:
Post a Comment