Latest News

വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിനു തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കും. ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും അധ്യയനം ജൂണ്‍ മൂന്നിനു തന്നെ തുടങ്ങും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ വിദ്യാര്‍ഥികളുടെയും അധ്യയനം ഒരുമിച്ച് ആരംഭിക്കുന്നത്.[www.malabarflash.com]

പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 203 അധ്യയന ദിവസങ്ങള്‍ ലഭ്യമാകും വിധമാണ് ഇത്തവണത്തെ അക്കാദമിക് കലണ്ടര്‍ തയാറാക്കിയിട്ടുള്ളത്. 

എന്നാല്‍, വി എച്ച എസ് സിക്ക് 226 ദിവസങ്ങള്‍ ലഭിക്കും. പ്ലസ് വണ്ണിലേക്ക് വെള്ളിയാഴ്ച മതുല്‍ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 20നും ആദ്യ അലോട്ട്‌മെന്റ് 24നും നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.