തിരുവനന്തപുരം: ഭിക്ഷാടനത്തിനായി കൊണ്ടുവന്ന അഞ്ച് കുട്ടികളെ ചൈല്‍ഡ് ലൈന്‍ റെസ്‌ക്യു വിഭാഗം ഏറ്റെടുത്തു. രാജസ്ഥാന്‍ സ്വദേശികളായ 12 വയസുകാരി ഉള്‍പ്പെടെയുള്ള കുട്ടികളെയാണ് ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തത്.[www.malabarflash.com]
സംഭവത്തില്‍ 35 വയസുള്ള രാജസ്ഥാന്‍ സ്വദേശിനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. അഞ്ച് കുട്ടികളും തന്റെ മക്കളാണെന്നാണ് യുവതി പറഞ്ഞത്.
സംഭവത്തില്‍ 35 വയസുള്ള രാജസ്ഥാന്‍ സ്വദേശിനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. അഞ്ച് കുട്ടികളും തന്റെ മക്കളാണെന്നാണ് യുവതി പറഞ്ഞത്.
എന്നാല്‍ തങ്ങളുടെ മാതാവ് മരിച്ചുപോയെന്നും ബന്ധുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞുപോരുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഇതോടെയാണ് ചൈല്‍ഡ് ലൈന്‍ കുട്ടികളെ ഏറ്റെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് ചൈല്‍ഡ് ലൈന്‍.
No comments:
Post a Comment