Latest News

ഗായകൻ കൊല്ലം ഷാഫിയുടെ സഹോദരൻ കാറപകടത്തിൽ മരിച്ചു

കോഴിക്കോട്: ​ഗായകൻ കൊല്ലം ഷാഫിയുടെ സഹോദരൻ മുസ്തഫ(42) കാറപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തായിരുന്നു അപകടം.[www.malabarflash.com]

സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു.

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്. 

പിതാവ്: പരേതനായ വളപ്പില്‍ മുഹമ്മദ്. മാതാവ്: സുഹറ. ഭാര്യ: മുബീന. മക്കള്‍: ആദില്‍, മജ്ഷാന. സഈദ്, സഫൂറ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.