മലപ്പുറം: താനൂരില്‍ ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ പ്രണവ്, മണി എന്നിവര്‍ക്കാണ് കുത്തേറ്റത്.[www.malabarflash.com]
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
അതേ സമയം ആഹ്ലാദപ്രകടനത്തിനിടെ താനൂര്‍ ടൗണിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫ്രൂട്സ് കടയും പച്ചക്കറി കടയും അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇത് തടയാനെത്തിയ കടയുടമ ഷാഫിയെ സംഘം കുത്തി പരിക്കേല്‍പ്പിക്കുകയും കടയിലുള്ളവരെ ആക്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. പരിക്കേറ്റ ശാഫിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അന്വേഷിക്കാനെത്തിയ ഇദ്ദേഹത്തിന്റ പിതാവ് മൂസയെ പോലിസ് കടയ്ക്കു മുന്നില്‍ നിന്ന് പിടിച്ചുകൊണ്ടുപോയതായും പരാതിയുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment