മണിമല: മണിമലയിൽ വയോധികനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണിമല മൂങ്ങാനി പുളിക്കൽപീടിക വീട്ടിൽ പി.ടി. തോമസിനെയാണ് (ബേബി -88) പഴയിടത്ത് റബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
സംഭവത്തിൽ കട്ടപ്പന വള്ളക്കടവ് കോളനി കാരകുന്നിൽ വിൽസണിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. പണം അപഹരിക്കുന്നതിനാണ് കൊലയെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതി സ്ഥിരം മദ്യപാനിയാണ്.
ചൊവ്വാഴ്ച പകൽ കാണാതായ തോമസിന്റെ മൃതദേഹം ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് മണിമല പൂവ്വത്തോലി റബർ തോട്ടത്തിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് തോമസിനെ കാണാനില്ലെന്ന് കാട്ടി മണിമല പോലീസ് സ്റ്റേഷനിൽ മകൻ സാബു തോമസ് പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിൽസണെയും തോമസിനെയും മണിമല ടൗണ്‍ ഭാഗത്തും പൂവത്തോലി ഭാഗത്തും കണ്ടതായി നാട്ടുകാരിൽനിന്ന് വിവരം ലഭിച്ചു. തുടർന്ന് വിൽസണെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽനിന്ന് കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. പ്രതി വിൽസൺ കട്ടപ്പന സ്വദേശിയാണ്. കുറച്ചുമാസങ്ങളായി മണിമല ഭാഗത്തു കൂലിവേല ചെയ്തുവരുകയായിരുന്നു.
ചൊവ്വാഴ്ച ഇരുവരും ഒരുമിച്ച് ഓട്ടോയിൽ തോമസിന്റെ വീട്ടിലെത്തി ബാങ്ക് പാസ്ബുക്ക് എടുത്ത് മടങ്ങി. തുടർന്ന് ബാങ്കിലെത്തി പണം പിൻവലിച്ച ശേഷം ഓട്ടോ തിരികെ പറഞ്ഞയച്ചു. ഇരുവരും പൂവത്തോലി ഭാഗത്തെ റബർ തോട്ടത്തിൽ എത്തുകയും തുടർന്ന് പ്രതി തോമസിന്റെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. 1500 രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചിട്ടുണ്ട്.
ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബേബി, ബോബി, ടെസി, റാണി, സാബു, മിനിമോൾ, ജോർജുകുട്ടി.

No comments:
Post a Comment