കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 1.10 കോടി രൂപയുടെ സ്വർണം പിടികൂടി. റിയാദ്, അബൂദബി എന്നിവിടങ്ങളിൽനിന്ന് എത്തിയവരിൽനിന്ന് 3.250 കിലോഗ്രാം സ്വർണമാണ് പിടിച്ചത്.[www.malabarflash.com]
കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസ്, വടകര സ്വദേശി ഷംസീർ എന്നിവരിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
ഹാരിസിന്റെ ബാഗേജിൽനിന്ന് 2.8 കിലോ സ്വർണമാണ് പിടിച്ചത്. മിക്സർ ഗ്രൈൻഡറിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചത്. സ്വർണം ഉരുക്കി സിലിണ്ടർ റോഡിനുള്ളിൽ ഒഴിച്ച് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഹാരിസിന്റെ ബാഗേജിൽനിന്ന് 2.8 കിലോ സ്വർണമാണ് പിടിച്ചത്. മിക്സർ ഗ്രൈൻഡറിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചത്. സ്വർണം ഉരുക്കി സിലിണ്ടർ റോഡിനുള്ളിൽ ഒഴിച്ച് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഷംസീർ മിശ്രിതരൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. നാണയങ്ങളും മോതിരങ്ങളും ഉൾപ്പെടെ 450 ഗ്രാമാണ് ഇയാളിൽനിന്ന് പിടികൂടിയത്.
No comments:
Post a Comment