കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നല്കിയ അപേക്ഷ ഹൈക്കോടതി ജൂണ്‍ പത്തിന് പരിഗണിക്കാനായി മാറ്റി.[www.malabarflash.com]
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേന്ദ്രന് 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി. അബ്ദുള്‍ റസാഖിനോടു തോറ്റത്.
വിദേശത്തുള്ളവരുടെയും മരിച്ചു പോയവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്നു ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന് ഹര്‍ജി നല്‍കിയത്. സമന്‍സ് ലഭിച്ചിട്ടും സാക്ഷികള്‍ ഹാജരാകാത്തതിനാല്‍ കേസ് തുടരാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി പിന്നീട് കെ. സുരേന്ദ്രന് ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഗസറ്റില്‍ പരസ്യവും നല്‍കിയിരുന്നു.

No comments:
Post a Comment