കൂത്തുപറമ്പ്: മൈസൂരുവിനടുത്ത മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശികളും ദമ്പതികളുമായ നാലു പേർ മരിച്ചു. കോട്ടയംപൊയിൽ ഏഴാംമൈൽ ശ്രീധരൻ മാസ്റ്റർ റോഡിൽ ഈക്കിലിശേരി വീട്ടിൽ ജയദീപ് (27), ഭാര്യ ജ്ഞാനതീർഥ (25), ഏഴാംമൈൽ അഭയം ഹൗസിൽ കിരൺ അശോക് (27), ഭാര്യ ജിൻസി (24) എന്നിവരാണു മരിച്ചത്. ബംഗളൂരുവിലേക്കു വിനോദയാത്ര പോയതായിരുന്നു ഇവർ.[www.malabarflash.com]
വ്യാഴാഴ്ച രാത്രി 11ഓടെ ഇവർ സഞ്ചരിച്ച കാറും മറ്റൊരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പ്രകാശൻ-ദീപജ ദമ്പതികളുടെ മകനാണു മരിച്ച ജയദീപ്. സൗദിയിൽ കപ്പൽ ജീവനക്കാരനാണ്. ഒരു വർഷം മുമ്പായിരുന്നു അയൽവാസിയായ വത്സൻ- പ്രജിത ദമ്പതികളുടെ മകൾ ജ്ഞാനതീർഥയുമായുള്ള ജയദീപിന്റെ വിവാഹം. ജിൻസിയാണു ജയദീപിന്റെ സഹോദരി. അനുഗ്രഹ് (ബിടെക് വിദ്യാർഥി, മംഗളൂരു) ജ്ഞാനതീർഥയുടെ സഹോദരനാണ്.
ഏഴാംമൈലിലെ അശോകൻ- ഭാർഗവി ദമ്പതികളുടെ മകനാണു മരിച്ച കിരൺ അശോക്. ഫോട്ടോഗ്രാഫറാണ്. ഒരു മാസം മുമ്പായിരുന്നു ചൊക്ലി പെരിയാണ്ടി സ്കൂളിനു സമീപത്തെ രാജൻ- സജിത ദമ്പതികളുടെ മകൾ ജിൻസിയുമായുള്ള കിരണിന്റെ വിവാഹം. ചൊക്ലി യുപി സ്കൂൾ അധ്യാപികയാണ് ജിൻസി. കൗശൽ അശോക് ആണ് കിരണിന്റെ സഹോദരൻ. ജിജിന (അമേരിക്ക), കുക്കു എന്നിവർ ജിൻസിയുടെ സഹോദരങ്ങളാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവർ യാത്രപുറപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാലു പേരുടെയും മൃതദേഹങ്ങൾ രാത്രിയോടെ കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.സംസ്കാരകർമ്മങ്ങൾ ശനിയാഴ്ച ഉച്ചയോടെ നടത്തും.

No comments:
Post a Comment