Latest News

വീരമൃത്യവരിച്ച ജവാന്‍മാരുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു; മോദിയുടെ ആദ്യ ഉത്തരവ്

ന്യൂഡല്‍ഹി: അധികാരമേറ്റ ഉടന്‍ തന്നെ വീരമൃത്യവരിച്ച ജവാന്‍മാര്‍ക്കായി പുതിയ തീരുമാനം എടുത്ത് പ്രധാനമന്ത്രി മോദി. വീരമൃത്യവരിച്ച ജവാന്‍മാരുടെ മക്കള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം ആണ് മോദി മന്ത്രിസഭ എടുത്തത്.[www.malabarflash.com]

ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്. പ്രതിമാസം 2500 രൂപ ആണ്‍കുട്ടികള്‍ക്കും 3000 രൂപ പെണ്‍കുട്ടികള്‍ക്കും ലഭിക്കും. സംസ്ഥാന പൊലീസിലുള്ളവരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ഇന്ന് വൈകിട്ട് ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആദ്യതീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാമ്പത്തിക രംഗത്തെ വന്‍പരിഷ്‌കരണവും കാര്‍ഷിക മേഖലയുടെ ഉത്തേജനവും ലക്ഷ്യമിട്ടുള്ള നൂറു ദിന കര്‍മപരിപാടിയും വൈകാതെ പ്രഖ്യാപിക്കും. എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള 42 പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കും. കര്‍ഷകര്‍ക്ക് 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പി.എം. കിസാന്‍ പദ്ധതി ഭൂപരിധിയില്ലാതെ നടപ്പാക്കും. തുടങ്ങിയവയാണ് നൂറു ദിന കര്‍മപദ്ധതിയിലെ സുപ്രധാന പദ്ധതികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.