തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ശക്തമായ അമര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
വിജയത്തെ ചരിത്ര വിജയം എന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മുന്നില്‍ നമിക്കുന്നതായും വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ ഭരണത്തെയും വസ്തുനിഷ്ടമായി വിലയിരുത്തിയ കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതേതര ശക്തികളുടെ വിജയമായാണിതെന്നും. ബിജെപിയെ തുറന്നുകാട്ടാനും സംഘപരിവാര്‍ ശക്തികള്‍ക്ക് പ്രതിരോധം തീര്‍ക്കാനും സിപിഎമ്മിനാകില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ,ധാര്‍ഷ്ട്യത്തിനും എതിരെയുള്ള മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment