ദിസ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള ബി ജെ പി പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം.[www.malabarflash.com]
അസമീസ് പത്രമായ ദൈനിക് അസമിന്റെ റിപ്പോര്‍ട്ടര്‍ രാജന്‍ ദേകക്കാണ് മര്‍ദനമേറ്റത്. പടിഞ്ഞാറന്‍ അസമിലെ നാല്‍ബരി ജില്ലയിലെ മുകല്‍മ്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോളിംഗ് ബൂത്തിലാണ് സംഭവം. ഇവിടെ ബി ജെ പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് സുരക്ഷാ സേന തടഞ്ഞു. ഇത് റിപ്പോര്‍ട്ട് ചെയ്തതിനാണ് മര്‍ദിച്ചത്.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മുളകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ദേകയുടെ തലക്കും കൈക്കുമാണ് സാരമായി പരുക്കേറ്റത്.
തന്റെ അയല്‍ക്കാരായ ബി ജെ പി നേതാക്കളാണ് മര്‍ദിച്ചതെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു. മര്‍ദനത്തിന് മുമ്പ് വീട്ടില്‍ നേരിട്ടെത്തിയും ഫോണിലൂടെയും പ്രാദേശിക ബി ജെ പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

No comments:
Post a Comment