Latest News

വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

തൃശൂര്‍: മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്തതിന് ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി നിസാര്‍ അഹമ്മദ് വിധിച്ചു.[www.malabarflash.com]

പൂങ്കുന്നം എകെജി നഗറില്‍ വയല്‍പ്പാടി ലക്ഷ്മണന്‍ മകന്‍ അഭിലാഷിനെ തൃശ്ശൂര്‍ പൂങ്കുന്നം എ.കെ.ജി. നഗര്‍ പബ്ലിക്ക് റോഡില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. എ.കെ.ജി. നഗര്‍ തോപ്പുംപറമ്പില്‍ വീട്ടില്‍ രാമു മകന്‍ ശ്രീകുമാറാണ് അഭിലാഷിനെ കുത്തിക്കൊലപ്പെടുത്തിയത്.

2011 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകുമാര്‍ തന്റെ മൊബൈല്‍ മെമ്മറി കാര്‍ഡ് അഭിലാഷിന് നല്‍കിയിരുന്നു. സംഭവദിവസം പൂങ്കുന്നം എ.കെ.ജി. നഗര്‍ റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന അഭിലാഷിനോട് റോഡരികില്‍ നിന്നിരുന്ന പ്രതി ശ്രീകുമാര്‍ മെമ്മറി കാര്‍ഡ് ആവശ്യപ്പെടുകയും മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്തതിനെചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, പിടിവലി ഉണ്ടാവുകയും ചെയ്തിരുന്നു.

സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളായ ചെറുപ്പക്കാര്‍ ഇരുവരെയും പിടിച്ചു മാറ്റിയിരുന്നു. എന്നാല്‍ ശ്രീകുമാര്‍ അരയില്‍നിന്ന് കത്തിയെടുത്ത് അഭിലാഷിനെ നെഞ്ചില്‍ കുത്തുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.