ഷാര്‍ജ: നോമ്പുതുറന്ന ശേഷം വിശ്രമിക്കാന്‍ കിടന്ന കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചെങ്കള മേനങ്കോട് കാനത്തില്‍മൂലയിലെ അബ്ബാസിന്റെ മകന്‍ അഷ്റഫ് (36) ആണ് മരിച്ചത്.[www.malabarflash.com]
നാട്ടിലും വിദേശത്തും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അഷ്റഫ്.
ഷാര്‍ജ റോള മദീന സൂപ്പര്‍ മാര്‍ക്കറ്റ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച നോമ്പ് തുറന്ന് മജറയിലെ താമസസ്ഥലത്ത് വിശ്രമിക്കാന്‍ കിടന്നതായിരുന്നു.
നാട്ടിലും വിദേശത്തും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അഷ്‌റഫ്.
മാതാവ്: നഫീസ പട്‌ള. ഭാര്യ: ഹാജറ (പേരാല്‍ കണ്ണൂര്‍). മക്കള്‍: റിസ, റീമ. സഹോദരങ്ങള്‍: മിസ്‌രിയ, ഹമീദ്, ഹര്‍ഷാദ്, സഫരിയ്യ, നസ്‌രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുളള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
No comments:
Post a Comment