Latest News

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ; ഏഴ് വയസുകാരന്റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി

മലപ്പുറം: ഏഴ് വയസ്സുകാരന്റെ മൂക്കിന് പകരം വയര്‍ കീറി മഞ്ചേരി മെഡി.കോളജില്‍ ഗുരുതര ചികില്‍സാ പിഴവ്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസ്സുകാരനാണ് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയത്.[www.malabarflash.com]

രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. വയറില്‍ ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസ്സുകാരന്റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാന്‍ കാരണമായതെന്നും സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. 

മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷിനാണ് മൂക്കിലെ ദശയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഉദരസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ധനുഷുമായി പേര് മാറി കുട്ടിയുടെ വയര്‍ കീറി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. 

മുറിയിലേക്ക് മാറ്റിയപ്പോള്‍ മാതാപിതാക്കളാണ് കുട്ടിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് കണ്ടെത്തിയത്. ശേഷം വീണ്ടും മൂക്കില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ഇതിനെതിരേ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് മുഹമ്മദ് ഡാനിഷിന്റെ പിതാവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.