Latest News

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

മഞ്ചേശ്വരം: ദേശീയ പാതയില്‍ മഞ്ചേശ്വരം പൊസോട്ട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്. തളങ്കര ഖാസിലേനിലെ അബൂബക്കര്‍ (20) ആണ് അപകടത്തില്‍ മരിച്ചത്.[www.malabarflash.com] 

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ മംഗലാപുരം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച്ച രാത്രി 8.30 മണിയോടെ ആയിരുന്നു അപകടം.

റോഡില്‍ നിന്നും ബുള്ളറ്റ് തെന്നിമാറി മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. KL 58 Y 467 നമ്പര്‍ ബുള്ളറ്റാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം കാസര്‍കോട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി

തളങ്കര ഖാസിലേനിലെ ബഷീര്‍ – സബരി ദമ്പതികളുടെ മകനാണ് അബൂബക്കര്‍. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതി റിസള്‍ട്ടനായി കാത്തിരിക്കുകയായിരുന്നു അബൂബക്കര്‍. മൂന്ന് സഹോദരിമാരുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.