Latest News

വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് മറ്റൊരു വനിതയെ പാര്‍ലമെന്റില്‍ എത്തിക്കുന്നു, രമ്യ ഹരിദാസിലൂടെ

പാലക്കാട്: 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധിയായി ഒരു വനിത പാര്‍ലമെന്റില്‍ എത്തും. അതും ആലത്തൂരിന്റെ ഇടതുകോട്ടയില്‍ വന്‍ വിള്ളല്‍ വീഴ്ത്തി മികവുറ്റ വിജയം നേടി.[www.malabarflash.com]

അങ്ങനെ സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ താരോദയമായി മാറിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി രമ്യ ഹരിദാസ് എഴുതുന്നത് ഒട്ടേറെ ചരിത്രമാണ്.

1991ല്‍ അന്നത്തെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിലും നിന്നും ജയിച്ച സാവിത്രി ലക്ഷമണനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അവസാന കോണ്‍ഗ്രസുകാരി. അതിന് ശേഷം നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ കാത്തിരിപ്പിനുശേഷമാണ് രമ്യ ഹരിദാസ് പാര്‍ലമെന്റിലെത്തുന്നത്.

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച മികവാണ് പാര്‍ട്ടി രമ്യയെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കുന്നത്. ഇടതു കോട്ടയിലേക്ക് ഒരുഭാഗ്യ പരീക്ഷണത്തിനായി വണ്ടികയറുമ്പോള്‍ വിജയം അത്ര അരികത്തായിരുന്നില്ല. എന്നാല്‍ ഊര്‍ജസ്വലമായ പ്രചാരണം അവരെ വ്യത്യസ്തയാക്കി.

പിന്നീടുയര്‍ന്ന സൈബര്‍ ആക്രമണങ്ങളും അശ്ലീല പരാമര്‍ശങ്ങളും അവര്‍ക്ക് ഏറെ ഗുണം ചെയ്തു. അതോടെയാണ് അവര്‍ മുഖ്യധാരയിലേക്കും ഉയര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013ല്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.