കഴക്കൂട്ടം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന 11 വയസ്സുള്ള ബാലികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കാസർകോട് കല്ലേച്ചിറ ബോർഡ് സ്കൂളിന് സമീപം റെയ്ഹാന മൻസിലിൽ ആഷിഖ് (22) ആണ് പിടിയിലായത്.[www.malabarflash.com]
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ 30നായിരുന്നു സംഭവം. കഴക്കൂട്ടം മേനംകുളത്തെ ഭാര്യാവീട്ടിലെത്തിയ ആഷിഖ് ഉച്ചക്ക് 12ഒാടെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പനി ബാധിച്ച് ചികിത്സയിലിരുന്ന ബാലികയെ പേവാർഡിലെ മുറിയിൽെവച്ച് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.
കുട്ടി നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. മാതാവ് ലാബിൽ പരിശോധനക്ക് പോയ സമയത്തായിരുന്നു സംഭവം. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോയ പ്രതിയെകാസർകോട്ട് നിന്നാണ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്ട് നടന്ന മോഷണക്കേസിൽ ജയിലിൽ കിടന്ന ആഷിഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഞ്ചാവ് വിൽപനക്കിടെ നിരവധി തവണ പോലീന്റെ പിടിയിലായിട്ടുണ്ട്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
No comments:
Post a Comment