Latest News

റീപോളിങ് സമാധാനപരം; ഏഴ് ബൂത്തിലും വോട്ടർമാർ കുറഞ്ഞു

കണ്ണൂർ: കള്ളവോട്ട് ചെയ്‌തതായി കണ്ടെത്തിയ കാസർകോട്, കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളിൽ നടത്തിയ റീപോളിങ് സമാധാനപരം. എന്നാൽ വോട്ടിങ് ശതമാനം കുറഞ്ഞു. ഒരു ബൂത്തിൽ വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് അൽപനേരം പോളിങ് തടസ്സപ്പെട്ടു.[www.malabarflash.com]

പാമ്പുരുത്തി ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ റജിസ്‌റ്ററിലുള്ള കണക്കും പൊരുത്തപ്പെടാതെ വന്നത് ആശയക്കുഴപ്പമുണ്ടാക്കി. ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്ങിനു പുറമേ വിഡിയോ കവറേജും ഏർപ്പെടുത്തിയിരുന്നു.

ധര്‍മടത്തും പാമ്പുരുത്തിയിലും റീപോളിങ് നടക്കുന്ന ബൂത്ത് പരിസരത്തുനിന്നും മാധ്യമപ്രവർത്തകരെ മാറ്റി. ബൂത്തിന് 100 മീറ്റർ അകലെ മാത്രമേ മാധ്യമപ്രവർത്തകരെ നിർത്താനാകൂവെന്നു പോലീസ് അറിയിച്ചു. കലക്ടറുടെ നിർദേശപ്രകാരമാണു നടപടിയെന്നായിരുന്നു വിശദീകരണം. 

കംപാനിയൻ വോട്ടിന് വോട്ടറുടെ ഐഡി കാർഡിനു പുറമെ വോട്ടു ചെയ്യുന്നവരുടെ തിരിച്ചറിയൽ രേഖ കൂടി ആവശ്യപ്പെട്ടത് കുന്നിരിക്ക ബൂത്ത് 52 ൽ തർക്കത്തിനു കാരണമായി.

റീപോളിങ് നടന്ന ബൂത്തുകളിലെ പോളിങ് ശതമാനം. 23ലെ കണക്ക് ബ്രാക്കറ്റിൽ:
കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്‌എസ് ബൂത്ത് 48– 84.14 (88.9)

പിലാത്തറ യുപി സ്‌കൂൾ ബൂത്ത് 19– 83.04 (88.82)

പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ ബൂത്ത് 69– 77.77 (80.08)
 ബൂത്ത് 70– 71.76 (79.16), 
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ ബൂത്ത് 166– 82.81 (82.95), 
ധർമടം കുന്നിരിക്ക യുപി സ്‌കൂൾ ബൂത്ത് 52– 88.86 (91.32), 
ബൂത്ത് 53– 85.08 (89.05).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.