നെടുമുടി: നിർമാണത്തിലിരിക്കുന്ന വീട് നനയ്ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് തോട്ടുവാത്തല അക്കീറ്റുമഠം മത്തായി ആന്റണി (ബിജു) യുടെ മകൻ എബിൻ മത്തായി (17) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറോടെയാണു സംഭവം.[www.malabarflash.com]
സംഭവത്തെപ്പറ്റി നാട്ടുകാർ പറയുന്നതിങ്ങനെ: നിർമാണത്തിലിരിക്കുന്ന വീടിന്റെ ഭിത്തി നനയ്ക്കുന്നതിനായി മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് എബിനു ഷോക്കേറ്റത്. നിലത്തുകിടന്നിരുന്ന മോട്ടോറിലേക്കുള്ള വയറിൽനിന്നുമാണ് ഷോക്കേറ്റത്. ഷോക്കേറ്റു നിലത്തു കിടക്കുന്ന എബിനെ കണ്ട ഞായറാഴ്ച മാതാവ് ശാലിനി നിലവിളിക്കുകയും നാട്ടുകാരും ബന്ധുക്കളും ഓടിയെത്തുകയായിരുന്നു. തുടർന്ന് വൈദ്യുതി ബന്ധം വേർപെടുത്തിയ ശേഷം സമീപവാസികളും ബന്ധുക്കളും ചേർന്ന് നെടുമുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
നെടുമുടി നായർ സമാജം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. സോനാമോൾ ഏക സഹോദരിയാണ്.

No comments:
Post a Comment