Latest News

മഞ്ഞുരുകുന്നുവോ? ഖത്തറിനെ ക്ഷണിച്ച് സൗദി രാജാവ്

റിയാദ് : സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ മക്കയില്‍ നടക്കുന്ന അടിയന്തര അറബ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദിയുടെ ക്ഷണം.[www.malabarflash.com]

നേരത്തെ അടിയന്തിര സമ്മിറ്റില്‍ പങ്കെടുക്കാന്‍ സൗദി ഇതുവരെ ക്ഷണിച്ചില്ലന്ന് ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം സമ്മിറ്റില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ ക്ഷണിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്.

ഖത്തര്‍ ഇറാനെ പിന്തുണക്കുകയും മേഖലയിലെ തീവ്രവാദ സംഘങ്ങള്‍ക്ക് വന്‍ തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നെന്നാരോപിച്ചുമാണ് സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ സൗദിയുടെ അയല്‍ രാജ്യമായ ഖത്തറിനെതിരെ 2017ല്‍ സാമ്പത്തിക, നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്. ആരോപണങ്ങളോട് ഖത്തര്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു

യു എ ഇയുടെ നാവിക തീരത്ത് വെച്ച് എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും പശ്ചിമേഷ്യയിലെ പ്രധാന എണ്ണ വിതരണ കമ്പനിയായ സൗദി അറാംകോയുടെ ഇന്ധന കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായ ഡ്രോണ്‍ അക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് സൗദി അറേബ്യ അടിയന്തിര സമ്മിറ്റിന് മുന്‍കൈ എടുക്കുന്നത്. 

രണ്ട് ആക്രമങ്ങളും അറബ് മേഖലയിലെ പ്രധാന വരുമാനമായ സ്രോതസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണമാണ.് ഇതിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത് വരികയും അറേബ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.

സമ്മിറ്റില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി ആക്രമങ്ങളെ ചെറുക്കാനും മറ്റ് സുപ്രധാന വിഷയങ്ങളും ചര്‍ച്ചചെയ്യും. അടിയന്തിര സമ്മിറ്റിലേക്ക് മുഴുവന്‍ രാജ്യങ്ങളെയും ക്ഷണിച്ചതായി അറബ് ലീഗ് ഓഫീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.