മലപ്പുറം: കല്‍പ്പകഞ്ചേരി പഞ്ചായത്ത് ദുബൈ കെഎംസിസ, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റി കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നും എസ് എസ് എല്‍ സി - പ്ലസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നടത്തി.[www.malabarflash.com]
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡണ്ട് സലാം ഭരണി കല്‍ അധ്യക്ഷതവഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം മണ്ഡലം പ്രസിഡണ്ട് സെയ്തലവി മാസ്റ്റര്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എപി സബാഹ്, അടിയാട്ടില്‍ ബഷീര്‍, എന്‍. കുഞ്ഞാപ്പു എന്നിവര്‍ നിര്‍വഹിച്ചു.
ഗഫൂര്‍ കോട്ടകുളത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി. മഖ്ബൂല്‍ പൊട്ടേങ്ങല്‍, ഹുസൈന്‍ സി കെ, ജുവൈരിയ ജാഫര്‍ തണ്ണീര്‍ച്ചാല്‍, സെമീര്‍ കല്‍പ്പകഞ്ചേരി, നൗഷാദ്, ഖദീജ പ്രസംഗിച്ചു.
സി കെ ലത്തീഫ് സ്വാഗതവും നാഷിദ് നന്ദിയും പറഞ്ഞു
No comments:
Post a Comment