അമേത്തി: ഗാന്ധി കുടുംബത്തിന്റെ ഉറച്ച കോട്ടയായ ഉത്തര്‍പ്രദേശിലെ അമേത്തിയിൽ രാഹുൽ ഗാന്ധിക്ക് കാലിറടി. ബിജെപിയുടെ സ്മൃതി ഇറാനിയോടു 40,000ലേറെ വോട്ടുകള്‍ക്ക് രാഹുല്‍ഗാന്ധി പരാജയപ്പെട്ടു.[www.malabarflash.com]
വയനാട് ലോക്സഭാ മണ്ഡലത്തിൽ നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം സ്വന്തമാക്കിയപ്പോഴാണ് സിറ്റിംഗ് സീറ്റായ അമേത്തി രാഹുലിനെ കൈവിടുന്നത്.
അമേത്തിയിൽ തുടർച്ചയായ മൂന്നാം അങ്കത്തിനിറങ്ങിയ രാഹുൽ ബിജെപിയുടെ രാജ്യസഭാ എംപിയും മുന്‍ ടെലിവിഷന്‍ താരവുമായ സ്മൃതി ഇറാനിക്ക് മുന്നിൽ പതറിപ്പോയി. 2004ലും 2009ലും വലിയ ഭൂരിപക്ഷത്തോടെയാണു രാഹുല്‍ ജയിച്ചത്. ഇത്തവണ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തി കാട്ടിയിട്ടും തോൽക്കുകയായിരുന്നു.
രാഹുലിനു മുമ്പ് അമ്മ സോണിയ ഗാന്ധിയും നാലു തവണ പിതാവ് രാജീവ് ഗാന്ധിയും അമേത്തിയുടെ എംപിമാരായിരുന്നു. സഞ്ജയ് ഗാന്ധിയും ഈ മണ്ഡലത്തില്‍ നിന്നു ജയിച്ചിട്ടുണ്ട്. രാഹുലിനുവേണ്ടി അമേത്തി ഒഴിഞ്ഞ ശേഷമാണ് സോണിയ ഗാന്ധി തൊട്ടടുത്ത മണ്ഡലമായ റായ്ബറേലിയില്‍ നിന്നു തുടര്‍ച്ചയായി മല്‍സരിച്ചു ജയിക്കുന്നത്.

No comments:
Post a Comment