Latest News

100 മേനി വിജയത്തില്‍ മുസ്‌ലിം ലീഗ്: ഭൂരിപക്ഷത്തിലും റെക്കോര്‍ഡുകള്‍

കോഴിക്കോട്: മത്സരിച്ച മൂന്നു സീറ്റുകളിലും മിന്നും വിജയം നേടി മുസ്‌ലിം ലീഗ്. കേരളത്തിലെ രണ്ടു സീറ്റുകള്‍ക്കു പുറമെ, തമിഴ്‌നാട്ടില്‍ ഒരു സീറ്റിലാണ് മുസ്‌ലിം ലീഗ് മത്സരിച്ചത്. രാമനാഥപുരം മണ്ഡലത്തില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നായിരുന്നു മുസ്‌ലിം ലീഗിന്റെ മത്സരം.[www.malabarflash.com] 

67139 വോട്ടിന്റെ അപ്രതീക്ഷിത ലീഡാണ് രാമനാഥപുരത്ത് ലീഗ് സ്ഥാനാര്‍ഥഇ നവാസ് ഗനിക്ക് ലഭിച്ചത്. എ.ഐ.എ.ഡി.എം.കെ-എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ഥിയും എ.ഡി.എം.കെ സിറ്റിങ് എം.പിയുമായ അന്‍വര്‍ രാജാ എയായിരുന്നു നവാസിന്റെ എതിരാളി. തമിഴ്‌നാട്ടില്‍ ഡി.എം.കെ നേടിയ അമ്പരപ്പിക്കുന്ന വിജയത്തിനൊപ്പം ലീഗും വിജയം കാണുകയായിരുന്നു.

മലപ്പുറത്ത് വിജയിച്ച കുഞ്ഞാലിക്കുട്ടിക്കാണ് മൂന്നു സ്ഥാനാര്‍ഥികളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനായത്. 2,60,050 (വൈകിട്ട് 7:45) വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. മലപ്പുറം മണ്ഡലത്തിലെ എക്കാലത്തെയും ഭൂരിപക്ഷ നിലയാണിത്.

പൊന്നാനിയില്‍ പി.വി അന്‍വറിനെതിരെ മത്സരിച്ച ഇ.ടി മുഹമ്മദ് ബഷീറിനും അതിശയിപ്പിക്കുന്ന ഭൂരിപക്ഷമാണ് ലഭിച്ചത്. 1,93,230 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. ഇതോടെ മത്സരിച്ച മൂന്നു സീറ്റുകളിലും വിജയിച്ചുവെന്ന അപൂര്‍വ്വ നേട്ടവുമാണ് ലീഗിന് കൈവന്നിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.