Latest News

ഇതാദ്യമായി ബല്ല ഈസ്റ്റ് ഗവ: ഹയർ സെക്കൻഡറിയിൽ 1200 / 1200

കാഞ്ഞങ്ങാട് : പ്ലാസ് ടൂ സയൻസ് വിഷയത്തിൽ ബല്ല ഈസ്റ്റ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ, 1200 ൽ 1200 മാർക്കു നേടിയ ആദ്യവിദ്യാര്‍ഥിയായ സൂര്യ എസ് സുനിലിനെ നഗരസഭാധ്യക്ഷനും സംഘവും വീട്ടിലെത്തി അനുമോദിച്ചു.[www.malabarflash.com]

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കഴിവ് തെളിയച്ച വിദ്യാർഥിനിയാണ് സൂര്യ.എസ്.സുനില്‍.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉപന്യാസം, പ്രസംഗം എന്നിവക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ച
മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സോളാർ അംബാസിഡർ പരിപാടിയിൽ ജില്ലയെ പ്രതിനിധീകരിച്ച മൂന്നു പേരിൽ ഒരാൾ സൂര്യയായിരുന്നു. അന്താരാഷ്ട്ര പയർ വർഷത്തോടനുബന്ധിച്ചു മുംബൈയിൽ നടന്ന സയൻസ് സെമിനാറിൽ സംസ്ഥാനത്തിന്റെ ഏക പ്രതിനിധിയും ആയിരുന്നു.

വൈദ്യശാസ്ത്ര പഠനം ലക്ഷ്യമിട്ട് നീററ് അടക്കമുള്ള പ്രവേശന പരീക്ഷകൾ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്ന സൂര്യ തുടർന്ന് സിവിൽ സർവീസും ലക്ഷ്യമിടുന്നുണ്ട്.
കാഞ്ഞങ്ങാട് ബാറിലെ അഡ്വ: എസ്.പി.സുനിൽകുമാറിന്റെയും, ജില്ലാശുപത്രിയിലെ സ്റ്റാഫ് നഴ്സ് പി.വി.പുഷ്പലതയുടെയും ഏക മകളാണ് സൂര്യ .

കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഗംഗാരാ ധാ കൃ ഷ്ണൻ, എൻ.ഉണ്ണികൃഷ്ണൻ, പി.ഭഗീരഥി, മഹമൂദ് മുറിയനാവി തുടങ്ങിയവർ വീട്ടിലെത്തി ഷാൾ അണിയിച്ച് കുട്ടികളെ അനുമോദിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.