Latest News

ബേക്കലില്‍ കാറിടിച്ച് മത്സ്യതൊഴിലാളി മരിച്ചു

ബേക്കല്‍: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മത്സ്യതൊഴിലാളി കാറിടിച്ച് മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പരേതരായ കണ്ണന്‍ മാധവി ദമ്പതികളുടെ മകന്‍ ബാബു (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.[www.malabarflash.com] 

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബാബുവിനെ അമിതവേഗതയില്‍ വന്ന കെഎല്‍14 ജെ 363 നമ്പര്‍ ഹോണ്ട കാര്‍ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേററ ബാബുവിനെ നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിെച്ചങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: യമുന, മക്കള്‍: ബബിത, ലക്ഷിമ. മരുമക്കള്‍: ബദീഷ് കാസര്‍കോട്, റിജു കാഞ്ഞങ്ങാട്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.