തലശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന സി.ഒ.ടി. നസീറിനെ (40) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ വലയിൽ.[www.malabarflash.com]
പാലക്കാട് നഗരത്തിലെ വിവിധ പ്രദേശങ്ങളിലും തലശേരിയിലെ കൊളശേരി മേഖലയിലും കഴിഞ്ഞദിവസം പകലും രാത്രിയിലും പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായിട്ടുള്ളത്.
തലശേരി സിഐ വിശ്വംഭരൻ നായർ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും കേസിൽ അപ്രതീക്ഷിത വഴിത്തിരിവിന് സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
എഎസ്പി ഡോ.അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബുധനാഴ്ച ചർച്ച നടത്തി.
കേസിൽ ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും എഎസ്പി ഡോ.അരവിന്ദ് സുകുമാർ പറഞ്ഞു. നസീറിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. പിടിയിലായവർ മനസ് തുറന്നാൽ മാത്രമേ ദൗത്യത്തിന് നിർദേശം നൽകിയതാരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കൂവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
മൂന്നംഗ സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന കളരിമുക്ക് സ്വദേശിയെയാണ് പാലക്കാട് നഗരത്തിൽ നടത്തിയ തെരച്ചിലിൽ എസ്ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നസീർ ആക്രമിക്കപ്പെട്ട ദിവസം മുങ്ങിയ ഇയാളുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ പാലക്കാട് കാണിച്ചതോടെയാണ് പോലീസ് പാലക്കാട്ടേക്കു പോയത്.
ആക്രമണത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരുൾപ്പെടെ കൊളശേരി മേഖലയിൽ നടത്തിയ റെയ്ഡിൽ പിടിയിലായതായി അറിയുന്നു.

No comments:
Post a Comment