തിരുവനന്തപുരം: മുസ് ലിംകളെ വംശീയമായി ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ് ലിംകളെന്നാണ് ഒരു ഫോൺ സംഭാഷണത്തിൽ പിസി ജോർജ് പറഞ്ഞത്.[www.malabarflash.com]
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം. പൂഞ്ഞാറില്‍ മുസ് ലിം വോട്ട് പതിനായിരത്തില്‍ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.മണ്ഡലത്തിലെ മുസ് ലിംകളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തി കൊണ്ട് താന്‍ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോര്‍ജ്ജ് സംഭാഷണത്തില്‍ പറയുന്നു.
ആസ്ത്രേലിയയിൽ നിന്ന് സെബാഷ്റ്റ്യൻ എന്നു പറഞ്ഞ് വിളിക്കുന്ന ആൾക്ക് മറുപടിയായാണ് പി സി ജോർജിന്റെ ഏഴു മിനിറ്റിലധികമുള്ള സംഭാഷണം.
സംഭാഷണം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ എംഎല്‍എയുടെ ചേന്നാടു കവലയിലുള്ള വീട്ടിലേക്ക് മുസ് ലിംലീഗ് മാര്‍ച്ച് നടത്തിയിരുന്നു. കൂടാതെ ബുധനാഴ്ച രാത്രി 7.30ന് പി സി ജോര്‍ജിന്റെ വീടിനു നേരെ ആക്രമണവും ഉണ്ടായി.
No comments:
Post a Comment