കോഴിക്കോട്: പോളിയോ വാക്‌സിന്‍ നല്‍കിയ 53 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് വെല്ലന്‍ ഹൗസില്‍ അബ്ദുസ്സലാമിന്‍റെയും ഷാഹിറ ബാനുവിന്‍റെയും മകള്‍ ഫാത്തിമ കിസ്‌വ ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന് പോളിയോ വാക്‌സിന്‍ നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിന്‍റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

No comments:
Post a Comment