ബുഡാപെസ്റ്റ്: ഹംഗറിയിലെ ഡാന്യൂബ് നദിയില്‍ ബോട്ടു മുങ്ങി ഏഴ് പേര്‍ മരിച്ചു. ദക്ഷിണ കൊറിയക്കാരായ വിനോദ സഞ്ചാരികളാണ് മരിച്ചത്. 21 പേരെ കാണാതായിട്ടുണ്ട്.[www.malabarflash.com]
ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് സംഭവം. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ബോട്ട് പ്രാദേശിക സമയം രാത്രി ഒമ്പതോടെ മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് മുങ്ങിയത്.
30 വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. ഏത് ബോട്ടാണ് അപകടം വരുത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:
Post a Comment