Latest News

നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരമേറ്റു

ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.[www.malabarflash.com] 

രാജ്‌നാഥ് സിങ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച 7മണിക്ക് തുടങ്ങിയ ചടങ്ങ് 9മണിക്കാണ് അവസാനിച്ചത്. അമിത്ഷാ മന്ത്രിസഭയില്‍ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് അമിത്ഷാ മന്ത്രിസഭയിലെത്തുന്നത്. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു. 

മോദി മന്ത്രിസഭയിലെ ആര്‍എസ് എസ് മുഖമാണ് ഗഡ്കരി. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലെത്തിയ വി മുരളീധരനാണ് കേരളത്തിൽ നിന്നുള്ള ഏക മന്ത്രിസഭാംഗം.

സദാനന്ദ ഗൗഡ, നിര്‍മ്മല സീതാരാമന്‍, എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്‍, നരേന്ദ്രസിങ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാൽ, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ഡോ ഹര്‍ഷ് വര്‍ധന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍അബ്ബാസ് നഖ്വി, പ്രഹ്‌ളാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച് അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ലോക്ജനശക്തി പാര്‍ട്ടി നോതാവായ രാംവിലാസ് പസ്വാന്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സര്‍ക്കാരിലെ ദളിത് മുഖമാണെന്ന പ്രത്യേകത കൂടി പസ്വാനുണ്ട്. മുന്‍ വിദേശ കാര്യ സെക്രട്ടറിയും പദ്മശ്രീജേതാവുമാണ് മന്ത്രിസഭയിലെ പുതുമുഖമായ എസ് ജയശങ്കര്‍.

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍
സന്തോഷ് ഗാങ്വാര്‍, റാവു ഇന്ദ്രജിത്ത് സിങ്, ശ്രീപാദ് നായിക്, ഡോ ജിതേന്ദ്രസിങ്, കിരണ്‍ റിജിജു, പ്രഹ്‌ളാദ് സിങ് പട്ടേല്‍, ആര്‍കെ സിങ്, ഹര്‍ദീപ് സിങ്, മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ സ്വതന്ത്രചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലി.

സഹമന്ത്രിമാർ
ഫഗ്ഗാന്‍ സിങ് കുലസ്തേ, അശ്വിനി കുമാര്‍ ചൗബേ, അര്‍ജ്ജുന്‍ രാം മേഘ്വാള്‍, വികെ സിങ്, കൃഷ്ണ പാല്‍ ഗുര്‍ജാര്‍, രാവുസാഹേബ് ദാന്‍വേ, ജി കൃഷ്ണ റെഡ്ഡി, പര്‍ഷോത്തം രുപാല, രാംദാസ് അത്താവാല, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് ബല്‍യാന്‍, സഞ്ജയ് ശംറാവു, അനുരാഗ് താക്കൂര്‍, സുരേഷ് അംഗാഡി, നിത്യാനന്ദ റായ്, റത്തന്‍ ലാല്‍ കട്ടാരിയ, വി മുരളീധരന്‍, രേണുക സിങ് സറൂത്ത, സോം പ്രകാശ്, രാമേശവര്‍ തേലി, പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി,ദേബശ്രീ ചൗധരി എന്നിവര്‍ സഹമന്ത്രിമാരായി ചുമതലയേറ്റു.

മുന്‍ മന്ത്രിസഭയിലെ ധന മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പുതിയ മന്ത്രിസഭയുടെ ഭാഗമല്ല. അസുഖ കാരണങ്ങളാലാണ് ഇവര്‍ മന്ത്രിസഭയില്‍ നിന്ന് വിട്ടു നിന്നത്.

കിര്‍ഗിസ് പ്രസിഡന്റ് സൂറോന്‍ ബായ് ജീന്‍ബെകോവ്, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്ത്, നേപാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോടായ് ഷേറിങ്, മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍ മിന്റ, തായ് സ്ഥാനപതി ഗ്രിസാദ ബൂന്റാച്ച് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയ ഗാന്ധി, ഗുലാം നബി ആസാദ്, മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.