Latest News

ദുബൈയിൽ ​ബസ്​ അപകടം: 15 മരണം

മസ്​കത്ത്​: മുവാസലാത്ത്​ ബസ്​ ദുബൈയിൽ അപകടത്തിൽ പെട്ട്​ 15 പേർ മരിച്ചു. അഞ്ചുപേർക്ക്​ ഗുരുതര പരിക്കുണ്ട്​​. വ്യാഴാഴ്​ച വൈകീട്ട്​ ദുബൈ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ വെച്ചാണ്​​ ദുബൈയെ നടുക്കിയ അപകടം.[www.malabarflash.com]

വിവിധ രാജ്യക്കാരായ 31 പേരാണ്​ ബസിലുണ്ടായിരുന്നത്​. വൈകീട്ട്​ 5.40 ഓ ടെ ബസ്​ റാഷിദീയ മെട്രോ സ്​റ്റേഷന്​ അടുത്തുള്ള എക്​സിറ്റിലെ സൈൻബോർഡിലേക്ക്​ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ റാഷിദ്​ ഹോസ്​പിറ്റലിലേക്ക്​ മാറ്റി.

മസ്​കത്തിൽ നിന്ന്​ ദുബൈയിലേക്ക്​ വന്ന ബസാണ്​ അപകടത്തിൽ പെട്ടത്​. അപകടത്തിൽ മരിച്ചവരിൽ മലയാളികളും ഉള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും സ്​ഥിരീകരണമായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.