ഗാന്ധിനഗർ: സ്വകാര്യ ലാബ് നൽകിയ തെറ്റായ പരിശോധനാ ഫലത്തിന്റെ പേരിൽ അർബുദ ചികിത്സയ്ക്കു വിധേയയാകേണ്ടി വന്ന വീട്ടമ്മയ്ക്ക് കാൻസറില്ലെന്ന് അന്തിമ റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിലെ പതോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കാൻസറില്ലെന്ന് തെളിഞ്ഞത്.[www.malabarflash.com]
മാവേലിക്കര നൂറനാട് പാലമേൽ ചിറയ്ക്കൽ കിഴക്കേതിൽ രജനിക്കാണ് തെറ്റായ ഫലത്തിന്റെ പേരിൽ ചികിത്സ നൽകിയത്. ഫെബ്രുവരി 18ന് കോട്ടയം മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗത്തിലാണു രജനി ചികിത്സ തേടിയെത്തിയത്. വലതു മാറിടത്തിലെ മുഴ നീക്കം ചെയ്യാനാണ് എത്തിയത്. പരിശോധനയിൽ കാൻസർ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ബയോപ്സി നിർദേശിച്ചു.
കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒപ്പം സ്വകാര്യ ലാബിലും സാന്പിളുകൾ നൽകി. രജനിക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നും മൂന്നാം ഘട്ടമാണെന്നുമായിരുന്നു സ്വകാര്യ ലാബിൽനിന്നു ലഭിച്ച റിസൾട്ട്. രോഗം മൂന്നാം ഘട്ടത്തിൽ എത്തി എന്ന ഫലം വന്നതോടെ മെഡിക്കൽ കോളജ് ലാബിലെ ഫലത്തിനു കാത്തുനിൽക്കാതെ അടിയന്തരമായി കീമോതെറാപ്പി ആരംഭിക്കുകയായിരുന്നു. എന്നാൽ, കീമോ ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ രജനിക്ക് കാൻസർ ബാധ അല്ലെന്നു മെഡിക്കൽ കോളജ് ലാബിലെ ഫലം വന്നു. ഇതോടെ ചികിത്സ നിർത്തിവച്ചിരുന്നു.
മാറിടത്തിലെ മുഴ ജനറൽ സർജറി വിഭാഗം ശസ്ത്രക്രിയയിലുടെ നീക്കം ചെയ്തു. തുടർന്ന് സ്വകാര്യ ലാബിൽ നൽകിയിരുന്ന സാന്പിൾ തിരികെ വാങ്ങി കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ വീണ്ടും പരിശോധിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു മാസം മുന്പു നൽകിയ പരാതിയിൽ ഇപ്പോഴാണ് അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർ തയാറായതെന്നും രോഗമില്ലാതിരുന്ന തനിക്ക് അർബുദ ചികിത്സ നടത്തിയതിന്റെ പേരിലുണ്ടായ ബുദ്ധിമുട്ടുകൾക്കും കഷ്ട നഷ്ടങ്ങൾക്കും പരിഹാരംതേടി ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും രജനി പറഞ്ഞു.

No comments:
Post a Comment