പാലക്കാട്: കൊടുവായൂരിനു സമീപം തണ്ണിശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. ഒരാൾക്കു ഗുരുതര പരിക്കേറ്റു.[www.malabarflash.com]
നെന്മാറ അയിലൂർ തലവെട്ടാന്പാറ പുഴയ്ക്കൽ വീട്ടിൽ ശിവദാസന്റെ മകൻ വൈശാഖ് (25), അയിലൂർ തോണിപ്പാടം കുട്ടന്റെ മകൻ ശിവൻ (52), പുഴക്കൽ രവിയുടെ മകൻ നിഖിൽ (25), ആംബുലൻസ് ഡ്രൈവർ നെന്മാറ ചേരുംകാട് അബ്ദുള്ളയുടെ മകൻ സുധീർ (30), പട്ടാമ്പി വാടാനാംകുറിശി വെളുത്തേരിയിൽ അസനാരുടെ മകൻ സുബൈർ (38), സഹോദരൻ ഹുസൈന്റെ മകൻ നാസർ (45), വെളുത്തേരിയിൽ ബഷീറിന്റെ മകൻ ഫവാസ് (17), ഷൊർണൂർ വെട്ടിക്കാട്ടിൽ യൂസഫിന്റെ മകൻ ഉമ്മർ ഫാറൂഖ് (20) എന്നിവരാണു മരിച്ചത്.

മരിച്ച ഉമ്മർ ഫാറൂഖിന്റെ സഹോദരൻ ഷാഫി (13) യാണു ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ലോറിയിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുൾ ഹുസൈൻ (29), പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം (40), പൊന്നാനി സ്വദേശി ഫൈസൽ (45) എന്നിവരെയും പരിക്കുകളോടെ പാലക്കാട് പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. മീൻ കയറ്റിയ ലോറി ആംബുലൻസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആംബുലൻസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ആംബുലൻസിലുണ്ടായിരുന്നവരാണു മരിച്ച എട്ടുപേരും. ഇരുവാഹനങ്ങളും നല്ല വേഗത്തിലായിരുന്നു.
പട്ടാമ്പിയിൽനിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണു മരിച്ചവരിൽ നാലുപേർ. ഇവർ യാത്ര ചെയ്ത കാർ ഉച്ചയ്ക്ക് നെല്ലിയാമ്പതി മരപ്പാലത്തിനു സമീപം മറിഞ്ഞിരുന്നു. ഈ അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ പരിശോധനകൾക്കായി ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴായിരുന്നു വാഹനങ്ങൾ കൂട്ടിയിടിച്ചത്. മറ്റൊരു രോഗിയേയും അവരുടെ രണ്ടു ബന്ധുക്കളേയും കൂടി ആംബുലൻസിൽ കയറ്റിയിരുന്നു. ഡ്രൈവറടക്കം ഒമ്പതു പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണു വാഹനങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് ഇവരെ പുറത്തെടുക്കാൻ കഴിഞ്ഞത്. അപകടത്തെത്തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനല്കും. മരിച്ച ശിവൻ ലോഡിംഗ് തൊഴിലാളിയാണ്. ഭാര്യ വത്സല. സുധീറിന്റെ അമ്മ നിലാവർണീസ. ഭാര്യ: ഷഹ്ന. മക്കൾ: സുമയ്യ, സുൽഫിയ.

No comments:
Post a Comment