Latest News

സിൽവർ ജൂബിലി പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചു

ബേക്കൽ: ബേക്കൽ ഗവ: ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ 1992-93 വർഷത്തെ എസ് എസ് എൽ സി ബാച്ച് ആയ സതീർത്ഥ്യർ എന്ന കൂട്ടായ്മ,സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിന് നിർമ്മിച്ച് നൽകിയ പ്രവേശന കവാടം  ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു ഐ. എ.എസ്. സ്കൂളിന് സമർപ്പിച്ചു.[www.malabarflash.com]

പ്രവേശന പാതയിൽ ഇന്റർലോക്ക് പാകി ഏകദേശം 3(മൂന്ന്) ലക്ഷത്തോളം രൂപ ചിലവിൽ ആണ് കവാടം നിർമ്മിച്ചിരിക്കുന്നത്. സ്കൂളിൽ നിന്നും ഇൗ വർഷം എസ്.എസ്. എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ അനൗഷിക,അജി ഷ,നന്ദന,ലിയ മോഹൻ,പ്രിയേഷ് എന്നീ വിദ്യാർത്ഥികളെയും, യൂ. എസ്.എസ്. സ്കോളർഷിപ് നേടിയ കാർത്തിക് എന്നിവരെ ചടങ്ങിൽ ജില്ലാ കളക്ടർ ഉപഹാരം നൽകി അനുമോദിച്ചു. 

പഴയകാല എസ്.എസ്. എൽ.സി.ബാച്ചുകളിൽ സിൽവർ ജൂബിലി ആഘോഷിച്ചു കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങിയ ആദ്യത്തെ കൂട്ടായ്മയാണ് സതീർഥ്യർ. ഇത് പോലൊരു സൽപ്രവർത്തി ചെയ്തു കൊണ്ട് മറ്റെല്ലാ എസ്.എസ്. എൽ.സി ബാച്ച്ചുകൾക്കും സതീർഥ്യർ മാതൃക ആയെന്നു ജില്ലാ കളക്ടർ പറഞ്ഞു.

സതീർഥ്യരുടെ പരിസ്ഥിതി ദിനാചരണം സ്കൂൾ കോമ്പൗണ്ടിൽ ജില്ലാ കളക്ടർ മാവിൻ തൈ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചായാ മൻസ എന്ന ഔഷധ ചെടിയും നട്ടു പിടിപ്പിച്ച് തുടക്കം കുറിച്ചു.

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എ.മുഹമ്മദാലി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ശ്രീകാന്ത്, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി മധു മുദിയക്കാൽ, വി. ആര്‍.വിദ്യാസാഗർ, സ്കൂൾ ഹെഡ്മാസ്റ്റർ കെ. ജയപ്രകാശ്, വാർഡ് മെമ്പർ ശ്യാമള, പി. ടി. എ.പ്രസിഡന്റ് ശ്രീധരൻ. കെ.വി, ശംഭു ബേക്കൽ, എ.കുഞ്ഞിരാമൻ, പ്രജിത്ത് മലാംകുന്ന്, വിശ്വംഭരൻ കടംബഞ്ചാൽ, സുരേശൻ കരിപ്പോടി, ഖലീൽ പെരിയാട്ടടുക്കം, ഫൗസിയ ഫാറൂഖ് എന്നിവർ സംസാരിച്ചു. 

സതീർഥ്യർ പ്രസിഡന്റ് ദിനേശൻ പള്ളിക്കര സ്വാഗതവും,ചെയർമാൻ രാജേന്ദ്രൻ മുദിയക്കാൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.