ഉദുമ: ഭാരതത്തിന്റെ ദേശീയ കായിക വിനോദമായ ഹോക്കിയെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഹോക്കി അസോസിയേഷൻ കാസര്‍കോട് ജില്ലാ ഹോക്കി അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയിലെ തെരഞ്ഞെടുത്ത സ്ക്കൂളുകൾക്കുള്ള ഹോക്കി സ്റ്റിക്ക് വിതരണം പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് മുൻ എം.എൽ.എ.കെ.വി.കുഞ്ഞിരാമൻ നിർവ്വഹിച്ചു.[www.malabarflash.com]
പ്രിൻസിപ്പാൾ പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.രാജേന്ദ്രൻ, പള്ളം നാരായണൻ എന്നിവർ സംസാരിച്ചു.
No comments:
Post a Comment