Latest News

ബേക്കല്‍ ടൂറിസം പദ്ധതി ത്വരിതപ്പെടുത്തണം: ബി.ടി.ഒ

ഉദുമ: പാതിവഴിയിലായ ബേക്കല്‍ ടൂറിസം പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തനം മലബാറിലേക്ക് നീട്ടാനുള്ള സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.[www.malabarflash.com] 

കഴിഞ്ഞ ഒന്നരവര്‍ഷം നവമാധ്യമ കൂട്ടായ്മയായി ജില്ലയുടെ ടൂറിസം വികസനത്തിനായി പ്രവര്‍ത്തിച്ച ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് ഇനി മുതല്‍ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.ബി.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ കളനാട് സ്വാഗതം പറഞ്ഞു. 

ടൂറിസത്തിന്റെ സാധ്യതകളെ കുറിച്ച് മണി മാധവന്‍ നമ്പ്യാര്‍ വിശദീകരിച്ചു. ബി.എം സാദിഖ്, കെ.ഇ.എ. ബക്കര്‍, ഡോ. നജീബ്, മല്ലിക ഗോപാലന്‍, പുത്തൂര്‍ ഹംസ, പ്രദീപ് ബേക്കല്‍, മോഹന്‍ദാസ് വയലാംകുഴി, അബ്ദുല്ലക്കുഞ്ഞി ഉദുമ, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സുരേഷ് നീലേശ്വരം, ജലീല്‍ കാപ്പില്‍, മുജീബ് മാങ്ങാട്, അനില്‍, ബി.കെ ഷംസുദ്ദീന്‍, കലാമണ്ഡലം ശിവ പ്രസാദ്, അനീഷ്, നാസര്‍ കാസര്‍കോട്, ഹാറൂണ്‍ ചിത്താരി, മുനീര്‍ തമന്ന, മുഹമ്മദ് യൂസഫ്, താജുദ്ദീന്‍ ചെമ്പിരിക്ക, മുഹമ്മദ് റഫീഖ് ബേക്കല്‍, നവാസ്, ഷൗക്കത്ത് പൂച്ചക്കാട്, ബി.കെ ഷബീര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എം.ബി.എം അഷ്‌റഫ് (ചെയര്‍), മണി മാധവന്‍ നമ്പ്യാര്‍, എ.കെ ശ്യാം പ്രസാദ് (വൈസ് ചെയര്‍), സൈഫുദ്ദീന്‍ കളനാട് (ജന. സെക്ര), കെ.സി ഇര്‍ഷാദ്, ബി.കെ ഷംസുദ്ധീന്‍ (സെക്ര), ഫാറൂഖ് കാസ്മി (ട്രഷ). 18 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.