കുണ്ടംകുഴി: സമൂഹത്തിന് വായനയുടെ സന്ദേശം പകർന്ന് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കുണ്ടംകുഴി ടൗണിൽ വായനാമതിൽ തീർത്തു.[www.malabarflash.com]
സ്കൂളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ 1750 ഓളം കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കി അവ ഉയർത്തിപ്പിടിച്ചാണ് മതിലിൽ അണിനിരന്നത്. സ്കൂളിലെ വായനാ വാരാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി.
പുസ്തക പരിചയം, ക്ലാസ് റൂം ലൈബ്രറി ശാക്തീകരണം, സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദർശനം, വായനാമരം, പുസ്തക ചർച്ച തുടങ്ങി വൈവിധ്യമായ പരിപാടികളും സംഘടിപ്പിച്ചു. മതിലിൽ അണിനിരന്ന കുട്ടികൾ വായനാ പ്രതിജ്ഞയുമെടുത്തു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രഘുനാഥ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.ധന്യ, വാർഡംഗം എം.പി നഫീസ, എസ്.എം.സി ചെയർമാൻ ടി.വരദരാജ്, പ്രധാനാധ്യാപിക എം.എ ലക്ഷ്മി, സീനിയർ അസിസ്റ്റന്റ് പി.ഹാഷിം, കെ.അശോകൻ, എം.വി വേണുഗോപാൽ, കെ.പുഷ്പരാജൻ, പി.കെ ജയരാജൻ, അനൂപ് പെരിയൽ, കെ.ജ്യോതിലക്ഷ്മി, ടി.ശ്രീജ, പി.പീതാംബരൻ, പി.ഷേർലി, കെ.സിജിന, കുഞ്ഞികൃഷ്ണൻ മാടക്കൽ, രാധാകൃഷ്ണൻ തോണിക്കടവ്, ശശിധരൻ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment