ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിന്റെ വിജയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു.[www.malabarflash.com]
ബാര്‍ബര്‍ തൊഴിലാളിയായ ഉടുമ്പന്‍ചോല മേട്ടയില്‍ ശെല്‍വരാജ്(60) ആണ് തമിഴ്‌നാട് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഗാന്ധി, ജിമ്പു എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
മെയ് 23 ന് ഡീന്‍ കുര്യാക്കോസിന്റെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ റോഡരികിലെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശെല്‍വരാജിന്റെ ഭാര്യ: മുത്തുലക്ഷ്മി. മക്കള്‍: മുരുകേശ്വരി, മീന, മണികണ്ഠന്‍.
No comments:
Post a Comment