Latest News

സോഷ്യൽ മീഡിയയിലെ മിന്നുംതാരം,​ ഫുള്‍ ജാര്‍ സോഡയ്ക്ക് കാഞ്ഞങ്ങാട്ടും പ്രീയമേറെ

കാഞ്ഞങ്ങാട്: കോഴിക്കോടിന്റെ രുചി വൈവിധ്യമായ 'ബോംബ് സോഡ (ഫുള്‍ ജാര്‍ സോഡ)യ്ക്ക് കാഞ്ഞങ്ങാട്ടും പ്രീയമേറെ. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ മുട്ടുന്തല സ്വദേശി ഷക്കീറിന്റെ കടയിലാണ് കോഴിക്കോടിന്റെ സ്വന്തം ബോംബ് സോഡ വില്‍പ്പനക്കെത്തിയത്.[www.malabarflash.com]

കൊടും ചൂടില്‍ ഉള്ള് തണുപ്പിക്കാന്‍ ബോംബ് സോഡ തേടി വന്‍ തിരക്കാണ് ഷക്കീറിന്റെ കടയില്‍ അനുഭവപ്പെടുന്നത്.

കുഞ്ഞു ഗ്ളാസിലെ ചെ​റു​നാ​ര​ങ്ങ​ ​നീ​രിൽ പൊ​തിന​ ​ഇ​ല,​ ​ഇ​ഞ്ചി,​ ​കാ​ന്താ​രി​മു​ള​ക്,​ ​കറിവേ​പ്പി​ല, ക​റു​വ​പ്പ​ട്ട എന്നിവ അരച്ചു ചേർക്കും. ഇതിൽ തേ​ൻ,​ ​ഉ​പ്പ്,​ ​പ​ഞ്ച​സാ​ര എന്നിവ ചേർത്ത വെള്ളമൊഴിച്ച് കുതിർത്ത കസ്‌കസും വിതറും. ഈ ഗ്ലാസ് മുക്കാൽ ഭാഗത്തോളം സോഡ ഒഴിച്ച വലിയ ഗ്ളാസിലേക്ക് ഇറക്കുന്നതോടെ സംഗതി റെഡി.
ഒരുഗ്ലാസ് ബോംബ് സോഡക്ക് 30 രൂപയാണ് വില. നേരത്തെ ശീതളപാനീയത്തില്‍ ഏറെ ഡിമാന്റ് ഉണ്ടായിരുന്ന കുലുക്കി സര്‍ബത്തിനെ പിന്നിലാക്കിയാണ് ഇപ്പോള്‍ ബോംബ് സോഡ വിപണി കീഴടക്കുന്നത്.

കുഞ്ഞൻ ഗ്ളാസിലെ രസക്കൂട്ട് വലിയ ഗ്ളാസിലെ സോഡയിലേക്കിറക്കുന്ന നിമിഷം നുരഞ്ഞു പൊന്തും. അപ്പോൾ തന്നെ ഒറ്റവലിക്ക് കുടിച്ചിരിക്കണം. വൈകിയാൽ മുഴുവനും പുറത്തേക്കൊഴുകും.

ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​നി​ന്നാ​ണ് ​ഫുൽ​ജാ​ർ​ ​സോ​ഡ​യു​ടെ​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​വ​ര​വ്.​ നോമ്പുകാലം തുടങ്ങിയതോടെ മലബാറിലാണ് ഇടം പിടിച്ചത്. പിന്നെ കേരളക്കരയാകെ പടരാൻ അധിക സമയമെടുത്തില്ല.

ഇപ്പോൾ നോമ്പുതുറയിലും മറ്റും വിഭവങ്ങൾക്കിടയിലെ വിശിഷ്ടാഥിതി ഇവൻ തന്നെ. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. സോഷ്യൽ മീഡിയയാണ് തരംഗമാക്കിയത്. വീഡിയോ കാണുന്നവർ ഫ്യുൽജാർ സോഡ തേടിപ്പിടിക്കുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.