കളമശേരി: വായ്പാ കുടിശിക മുടങ്ങിയതു ചോദിച്ചെത്തിയ ബാങ്ക് ജീവനക്കാരുമായുണ്ടായ വാക്കുതർക്കത്തിനിടെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. ഏലൂർ ഫെറി റോഡിൽ വടശേരി പരേതനായ ജേക്കബിന്റെ മകൻ ജോസ് വടശേരി (61) ആണു മരിച്ചത്.[www.malabarflash.com]
മകന്റെ ഇരുചക്ര വാഹനത്തിന്റെ വായ്പാ തിരിച്ചടവ് രണ്ടു മാസം മുടങ്ങിയതിന്റെ പേരിൽ പുതുതലമുറ ബാങ്ക് ജീവനക്കാർ വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയിരുന്നു.
6,000 രൂപയാണ് അടയ്ക്കാൻ ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്പു ജീവനക്കാർ വന്നപ്പോൾ വൈകാതെ അടയ്ക്കാമെന്നു പറഞ്ഞതായിരുന്നു. ഇതു വകവയ്ക്കാതെ വീണ്ടും എത്തിയതിന്റെ പേരിൽ ജോസിന്റെ മകൻ ജോയലും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ഇടപെട്ട ജോസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോയലിന്റെ വിവാഹം ഓഗസ്റ്റ് 15ന് നടക്കാനിരിക്കുകയായിരുന്നു.
ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസിന്റെ റിവർ കീപ്പർ എന്ന ബഹുമതി നേടിയിട്ടുള്ള ജോസ് പെരിയാറിലെ വ്യവസായ മലിനീകരണവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ തയാറാക്കിയിട്ടുണ്ട്.
ഭാര്യ: ആലീസ്. മകൾ: രമ്യ. മരുമകൻ: കെടിസണ്.

No comments:
Post a Comment