Latest News

സ്വർണം കടത്തു കേസിൽ 3 പേർ കോഫെപോസ പ്രകാരം തടങ്കലിൽ

കൊച്ചി: രാജ്യാന്തര വിമാനത്താവളം വഴി 3 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കൊച്ചി ഡിആർഐയുടെ പിടിയിലായ കസ്റ്റംസ് ഹവിൽദാർ സുനിൽ ഫ്രാൻസിസ്, യാത്രക്കാരൻ മൂവാറ്റുപുഴ സ്വദേശി അദ്നാൻ ഖാലിദ്, സ്വർണക്കടത്തു സംഘത്തിന്റെ മുഖ്യ സൂത്രധാരൻ പി.എ. ഫൈസൽ എന്നിവരെ കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാക്കി.[www.malabarflash.com]  

മൂവരും ഒരു വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് അദ്നാൻ ഖാലിദ് വിദേശത്തു നിന്നെത്തിച്ച സ്വർണം സുനിൽ ഫ്രാൻസിസിന്റെ സഹായത്തോടെ വിമാനത്താവളത്തിനു പുറത്തു കടത്താനുള്ള ശ്രമത്തിനിടെ ഇരുവരും പിടിയിലായത്.

കസ്റ്റംസ് ഹവിൽദാർ സുനിൽ ഫ്രാൻസിസ് സസ്പെൻഷനിലാണ്. അദ്നാൻ ഖാലിദാണ് മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കള്ളക്കടത്തു സംഘത്തിനു വേണ്ടി ദുബൈയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഫൈസൽ 2015 ലെ സ്വർണക്കടത്തു കേസിൽ പ്രതിയായതിനെത്തുടർന്ന്, കോഫെപോസ പ്രകാരം ഒരു വർഷത്തെ തടവ് പൂർത്തിയാക്കി 2018 ജൂലൈയിൽ ആണ് പുറത്തിറങ്ങിയത്. തുടർന്ന് വീണ്ടും കള്ളക്കടത്തിന് ഇറങ്ങുകയായിരുന്നു. കേരളത്തിലേക്കു സ്വർണം കള്ളക്കടത്തു വർധിക്കുന്ന സാഹചര്യത്തിലാണ് 3 പ്രതികൾക്കും ഡിആർഐ പെട്ടെന്നു കോഫെപോസ ചുമത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.