കാസര്‍കോട് : ജില്ലയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. അടുത്ത ദിവസങ്ങളില്‍ ഡി വൈ എസ് പി, എസ് ഐ തസ്തികകളിലും മാറ്റമുണ്ടാകും.[www.malabarflash.com]
കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ എ അനില്‍കുമാറിനെയും വിദ്യാനഗറില്‍ വി വി മനോജിനെയും ബദിയഡുക്കയില്‍ പി മധുസൂദനന്‍ നായരെയും നിയമിച്ചു. കുമ്പളയില്‍ രാജീവന്‍ വലിയ വളപ്പിനെയും ആദൂരില്‍ കെ പ്രേംസദനെയും രാജപുരത്ത് ബാബു പെരിങ്ങേത്തിനെയും മാറ്റി നിയമിച്ചു.
ബേഡകത്ത് ടി വി ഉത്തംദാസിനെയും ബേക്കലില്‍ പി നായാരണനെയും നിയമിച്ചു. എം എ മാത്യുവിനെ നീലേശ്വരത്തും കെ പി സുരേഷ് ബാബുവിനെ ചന്തേരയിലും വെള്ളരിക്കുണ്ടില്‍ എന്‍ ഒ സിബിയേയും മാറ്റി നിയമിച്ചു. വി കെ വിശ്വംഭരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും നിയമിച്ചു.
No comments:
Post a Comment