കാസര്‍കോട്: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നവർക്കുള്ള മൂന്നാം ഘട്ടസാങ്കേതിക ക്ലാസ്സുകൾ കാസര്‍കോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി ജൂൺ 16, 18, 19 തീയ്യതികളിൽ നടക്കും.[www.malabarflash.com]
ഈ വർഷത്ത ഹജ്ജിന് അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 3000 വരെ ക്രമ നമ്പറുകളിലുൾപ്പെട്ടവരും അതാത് ഏരിയകളിലെ ക്ലാസ്സുകളിൽ പങ്കെടുക്കണം.
കാഞ്ഞങ്ങാട്മണ്ഡലത്തിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്ക് പ്രദേശത്തുമുള്ളവരും നീലേശ്വരം മുനിസിപ്പാലിറ്റിയിലുമുള്ള ഹാജിമാർ 16 ന് ഞായറാഴ്ച രാവിലെ 8.30 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ടൗൺഹാളിന് സമീപത്തുള്ള മദ്രസ്സയിലും ഉദുമ, കാസര്‍കോട്, കുമ്പള മേഖലയിലെ ഹാജിമാർ 16 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 മണിക്ക് കാസര്‍കോട് തളങ്കര മാലിക്ക്‌ദീനാർ ഇസ്‌ലാമിക്ക് അക്കാദമി ഹാളിലും, തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിലെ ഒഴികെയുള്ള ഹാജിമാർക്കുള്ള ക്ലാസ്സ് 18 ന് ചൊവ്വാഴ്ച്ച രാവിലെ 9മണിക്ക് തൃക്കരിപ്പൂർ ബസ്റ്റാന്റിലുള്ള സി.എച്ച്. സ്‌മാരക പഞ്ചായത്ത് ഓഡിറ്റോറിയത്തിലും മഞ്ചേശ്വരംമണ്ഡലത്തിലെ ഹാജിമാർക്കായുള്ള ക്ലാസ്സ് 19 ന് ബുധനാഴ്ച രാവിലെ 8.30 മണിക്ക് ഉപ്പള മരിക്ക പ്ലാസഓഡിറ്റോറിയത്തിലും ചെർക്കള മേഖലയിലെ ഹാജിമാർക്കുള്ള ക്ലാസ്സ് 19 ന് ബുധനാഴ്ച ഉച്ചയ്‌ക്ക് 1.30 മണിക്ക് കാസര്‍കോട് തളങ്കര മാലിക്ക്‌ദീനാർ ഇസ്‌ലാമിക്ക് അക്കാദമിക്ക് ഹാളിലും വെച്ച് നടക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കണം.
ക്ലാസ്സുകളിൽ വെച്ച് ഹാജിമാർക്കുള്ള ലഗേജ് സ്റ്റിക്കർ, മഫ്ത്ത സ്റ്റിക്കർ എന്നിവ വിതരണം ചെയ്യും. അതാത് ഏരിയകളിൽ പങ്കെടുക്കുന്ന ഹാജിമാർക്ക് മാത്രമേ സ്റ്റിക്കർ ലഭിക്കുകയുള്ളൂവെന്നതിനാൽ നിശ്ചിത ഏരിയകളിലെ ക്ലാസ്സുകളിൽ മാത്രമേ ഹാജിമാർ പങ്കെടുക്കേണ്ടതുള്ളൂ.
ക്ലാസ്സിന് വരുമ്പോൾ കവർനമ്പർ, ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ (പിറകിൽ കവർ നമ്പറും പേരും എഴുതണം) എന്നിവ കൊണ്ടുവരണം. മുമ്പ്കൊടുത്തവർ കൊണ്ട് വരേണ്ടതില്ല. ഓരോ കവറിലെയും എല്ലാ ഹാജിമാരും ക്ലാസ്സിൽ പങ്കെടുക്കൽനിർബന്ധമാണ്. പണമടക്കുവാൻ ബാക്കിയുള്ള ഹാജിമാർ ജൂൺ 20 ന് മുമ്പ് പണമടക്കുകയും രശീത് ഹജ്ജ്ഹൌസിൽ സമർപ്പിക്കുകയും വേണം.
ഹാജിമാർക്കുള്ള വിമാന തീയ്യതി കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ നിന്നുള്ള ഹാജിമാർ ജൂലൈ 7 മുതൽ 20 വരെ തീയ്യതികളിലായികരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജൂലൈ 14 മുതൽ 17 വരെ തീയ്യതികളിലായി നെടുമ്പാശ്ശേരിവിമാനത്താവളത്തിൽ നിന്നും മദീനയിലേക്ക് യാത്രയാകും.
കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായിഅതാത് മണ്ഡലങ്ങളിലെ ഹജ്ജ് ട്രയിനർമാരുമായോ, ജില്ലാ ട്രയിനർ അമാനുല്ലാഹ്.എൻ.കെ (9446111188)യുമായോ ബന്ധപ്പെടണം.
No comments:
Post a Comment