കാസര്‍കോട്: കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫത്ഹേ മുബാറക് (മദ്രസാ വിദ്യാരംഭം) മുട്ടത്തോടി സിറാജുല്‍ ഹുദാ സുന്നീ മദ്രസയില്‍ വിപുലമായി സംഘടിപ്പിച്ചു.[www.malabarflash.com]
മദ്രസാ ഹാളില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഖാലിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മദ്രസാ കമ്മിറ്റി പ്രസിഡന്റ് എച്ച്.കെ അബൂബക്കര്‍ അദ്ധ്യക്ഷം വഹിച്ചു. എസ്.വൈ.എസ് സോണ്‍ ഉപാധ്യക്ഷന്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ഉല്‍ഘാടനം ചെയ്തു.
സദര്‍ മുഅല്ലിം മുഹമ്മദ് റഫീഖ് അഹ്‌സനി അടൂര്‍ വിഷയാവതരണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ഇത്തിഹാദ് മുഹമ്മദ് ഹാജി, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് മധൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് എ.എം മഹമൂദ് അട്ക്കത്തില്‍, എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് എം.അബ്ബാസ്, സെക്രട്ടറി അബ്ദുല്‍ മജീദ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എ.ആര്‍ മുട്ടത്തോടി സ്വാഗതവും നന്ദിയും പറഞ്ഞു.
No comments:
Post a Comment