കുമ്പള: ധാര്‍മികാടിസ്ഥാനത്തിലൂന്നിയ സ്ത്രീകളുടെ വിദ്യാഭ്യാസവും ശാക്തീകരണവും സമൂഹ നന്മയ്ക്ക് അനിവാര്യമാണെന്ന് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ പറഞ്ഞു.[www.malabarflash.com]
ബായാര്‍ മുജമ്മയില്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ കുഞ്ഞി തങ്ങള്‍ അല്‍ബുഖാരി മെമ്മോറിയല്‍ വുമണ്‍സ് അക്കാദമിയുടെ വിദ്യാരംഭം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബവും സമൂഹവും നന്നാകണമെങ്കില്‍ വളര്‍ന്ന് വരുന്ന തലമുറ നന്നാകണം അതിന്റെ അടിത്തറ മാതാവാകുന്ന പാഠശാലയാണ് അതിനാല്‍ സ്ത്രീകള്‍ നന്നായാല്‍ സമൂഹം നന്നാകുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സിദ്ദീഖ് ലത്തീഫി ചിപ്പാര്‍ വിഷയാവതരണവും സിദ്ദീഖ് സഖാഫി പദ്ധതി അവതരണവും നടത്തി. അബ്ദുല്‍ അസീസ് സഖാഫി സൂര്യ, അബൂബക്കര്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ സഅദി, ആദം ആവളം, ഉമര്‍ മദനി കനിയാല, ശംസുദ്ദീന്‍ പൊന്നങ്കള, അബ്ദുല്‍ റസാഖ് സഖഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉസ്മാന്‍ സഖാഫി തലക്കി സ്വാഗതവും, യൂസുഫ് ഫാളിലി നന്ദിയും പറഞ്ഞു
No comments:
Post a Comment