മൂന്നാർ: ജോലി വാഗ്ദാനംചെയ്തും കുടുംബത്തിന്റെ കടങ്ങൾ വീട്ടിക്കൊള്ളാമെന്നും പറഞ്ഞ് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർ അറസ്റ്റിൽ.[www.malabarflash.com]
കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂർ സ്വദേശിയും ബാങ്ക് അസിസ്റ്റന്റ് മാനേജരുമായ മുത്തു ശിവകാർത്തിക് (30), ശിലമല സ്വദേശി ഈശ്വരൻ (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെക്കൂടാതെ സതീശ്, പാണ്ടി, രാജപാർഥിപൻ എന്നിവരുൾപ്പെടെയുള്ള പത്തുപേർക്കെതിരെ കേസെടുത്തു.
തേനി ജില്ലയിലെ ശങ്കരാപുരത്തു യുവതി ഭർത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു. രണ്ടു പെണ്മക്കളുള്ള യുവതി മൂന്നാമത് ഗർഭം ധരിക്കുകയും അലസിപ്പോകുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ ചികിത്സാ ചെലവുകൾക്കും മറ്റാവശ്യങ്ങൾക്കുമായി സാന്പത്തിക ബാധ്യതയിലായതോടെ യുവതിയുടെ ഭർത്താവ് തെക്കൻ കേരളത്തിൽ ജോലിക്കു പോയി. ഇവിടെനിന്നു വീട്ടാവശ്യങ്ങൾക്കായി പണം അയച്ചുകൊടുത്തിരുന്നതു വീട്ടിനടുത്തുള്ള സ്വകാര്യ ബാങ്കിലേക്കായിരുന്നു.
പണം എടുക്കാനും ബാങ്ക് ഇടപാടുകൾക്കും സ്ഥിരമായി ബാങ്കിലെത്തിയ യുവതിയുടെ അവസ്ഥ മനസിലാക്കിയ ഉദ്യോഗസ്ഥർ അടുപ്പം നടിച്ചാണു യുവതിയെ വലയിലാക്കിയത്. സാന്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സഹായിക്കാമെന്നും ബാങ്കിൽ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞു മോഹിപ്പിച്ച അസിസ്റ്റന്റ് മാനേജർ, യുവതിയെ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥനെ കാണണമെന്നു പറഞ്ഞു ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നെന്നു പരാതിയിൽ പറയുന്നു.
പീഡനദൃശ്യങ്ങൾ ബാങ്കിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥർ മറ്റുള്ളവർക്കു യുവതിയെ കാഴ്ചവച്ചു.
മാനസിക സമ്മർദത്തിലായ യുവതിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട ഭർത്താവ് ഭാര്യയുടെ ഫോണിലേക്കു വരുന്ന കോളുകളെക്കുറിച്ചു മനസിലാക്കി. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ആശുപത്രിയിൽവച്ച് നടന്ന സംഭവങ്ങളെല്ലാം യുവതി ഭർത്താവിനോടു പറഞ്ഞു. തുടർന്ന് ഭർത്താവ് പോലീസിനെ സമീപിച്ചെങ്കിലും മാനക്കേടുണ്ടാകുമെന്നു പറഞ്ഞ് അവർ കേസിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
ശങ്കരാപുരത്തുനിന്നു താമസം മാറ്റിയ ദന്പതികൾ തേനി എസ്പി ഓഫീസിലെത്തി വീണ്ടും പരാതി നൽകി. തുടർന്നുനടന്ന അന്വേഷണത്തിലാണ് ബാങ്ക് ജീവനക്കാരായ യുവാക്കളുടെ അറസ്റ്റ്.

No comments:
Post a Comment