തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ടു പേർ മരിച്ചു. പേട്ട പുള്ളിലൈനിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.[www.malabarflash.com]
പേട്ട പുള്ളിലൈനിൽ താമസിക്കുന്ന രാധാകൃഷ്ണൻ ആചാ രി (65), പേട്ട മൂന്നാംമനയ്ക്കലിൽ താമസിക്കുന്ന പ്രസന്നകുമാരി (60) എന്നിവരാണു മരിച്ചത്. നെടുമങ്ങാട് സ്വദേശിനിയായ പ്രസന്നകുമാരി മകളുടെ മൂന്നാംമനയ്ക്കലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആദ്യം ഷോക്കേറ്റ് മരണമടഞ്ഞത് പ്രസന്നകുമാരിയാണെന്നാണ് റോഡ് സൈഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വ്യക്തമാക്കുന്നത്.
റോഡിലെ വെള്ളക്കെട്ടിൽ വൈദ്യുതിലൈൻ പൊട്ടി വീണു കിടക്കുകയായിരുന്നു. ഇതറിയാതെ അതുവഴി വന്ന പ്രസന്നകുമാരി ഷോക്കേറ്റ് നിലത്ത് വീണു. പിന്നീടാണ് രാധാകൃഷ്ണൻ അതുവഴി വന്നത്. പ്രസന്നകുമാരി റോഡിൽ ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് രാധാകൃഷ്ണൻ മുന്നോട്ടുവന്നപ്പോൾ അദ്ദേഹത്തിനും ഷോക്കേറ്റെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു.
രാവിലെ പത്രവിതരണം നടത്താൻ വന്ന യുവാവാണ് ഇരുവരും ഷോക്കേറ്റു കിടക്കുന്നത് കണ്ടത്. യുവാവിനും നേരിയ തോതിൽ ഷോക്കേറ്റു. ലൈൻ പൊട്ടി വീണ് അപകടമുണ്ടായ വിവരം ഇദ്ദേഹം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴും ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. തുടർന്ന് കെഎസ്ഇബി അധികൃതരുടെ സഹായത്തോടെ ലൈൻ ഓഫാക്കി.

നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടസ്ഥലത്തു തന്നെ ഇരുവരും മരണമടഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
അപകടം നടന്ന സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടിവീഴുക പതിവായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. കൂടാതെ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു.
പ്രസന്നകുമാരി വീട്ടുജോലിക്കും രാധാകൃഷ്ണൻ ആചാരി ക്ഷേത്രം പണിക്കുമാണ് പോയിരുന്നത്. അപകടമരണം അറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഇളങ്കോ, പേട്ട സിഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തി ഇവരെ പിന്തിരിപ്പിച്ചു.
ഷോക്കേറ്റ് മരിച്ചവരുടെ കുടുംബത്തിന് കെഎസ്ഇബി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചു.
No comments:
Post a Comment