തിരുവനന്തപുരം: വൈദ്യുതി ലൈനോ സര്‍വിസ് വയറോ പൊട്ടിക്കിടക്കുന്നത് കണ്ടാൽ അതിൽ തൊടരുതെന്നും കെ.എസ്.ഇ.ബി ഓഫിസിൽ അറിയിക്കണമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ അഭ്യർഥിച്ചു.[www.malabarflash.com]
ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. ജനറേറ്റർ, ഇൻവേർട്ടർ വഴിയുള്ള വൈദ്യുതിയും കടന്ന് വരാം. മിന്നൽ ഉള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്‍ക്കണം. മഴക്കാല വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉള്ളപ്പോൾ ടി.വി, കമ്പ്യൂട്ടർ, മിക്സി, ഫ്രിഡ്ജ്, വാഷിങ് യന്ത്രം, ഇൻഡക്ഷൻ ഹീറ്റർ, തേപ്പു പെട്ടി തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കരുത്. പ്ലഗ്ഗിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും ഊരിയിടണം.
വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെയോ അയയോ കെട്ടരുത്. ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ച തോട്ടികള്‍ /ഏണികള്‍ എന്നിവ ഉപയോഗിക്കരുത്.

കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണു കമ്പികൾ താഴ്ന്നു കിടക്കാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫിസിൽ അറിയിക്കുകയോ സുരക്ഷ എമർജൻസി നമ്പറായ 9496061061 വിളിച്ച് അറിയിക്കുകയോ ചെയ്യണം
No comments:
Post a Comment